ദുബായ് പോലീസിന്റെ വാഹനനിരയിൽ ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് ഉൾപ്പെടുത്തി

GCC News

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് കാർ ഉൾപ്പെടുത്തി.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

ഇലക്ട്രിക്ക് വാഹനങ്ങളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളടങ്ങിയ വാഹനമാണിത്.

Source: Dubai Media Office.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് H.E. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വാഹനം ഏറ്റ് വാങ്ങി. ലൂസിഡ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഫൈസൽ സുൽത്താൻ ഈ ചടങ്ങിൽ പങ്കെടുത്തു.