വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ഒരു സൗജന്യ കാർ പരിശോധനാ പ്രചാരണ പരിപാടി ആരംഭിച്ചു. 2024 ജൂലൈ 8-നാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ കാറുടമകൾക്ക് യു എ ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഓട്ടോപ്രോ കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ട് ഈ സൗജന്യ കാർ പരിശോധനാ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 2024 ഓഗസ്റ്റ് മാസം അവസാനം വരെ ഈ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ കാർ പരിശോധനാ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കാറുകളിൽ താഴെ പറയുന്ന പത്ത് സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്:
- കാറുകളുടെ ബെൽറ്റുകളുടെ ആരോഗ്യം.
- എ സി, എയർ ഫിൽറ്ററുകളുടെ പരിശോധന.
- വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് നില.
- വിൻഡ്ഷീൽഡ് വൈപ്പർ ബ്ലേഡുകളുടെ നിലവാരം.
- ബാറ്ററികളുടെ ആരോഗ്യം.
- റേഡിയേറ്റർ പൈപ്പുകളുടെ സ്ഥിതി.
- ടയറുകളുടെ പ്രഷർ.
- എൻജിൻ ഓയിൽ, കൂളന്റ എന്നിവയുടെ അളവ്.
- ലൈറ്റുകളുടെ പരിശോധന.
- മറ്റു ഫ്ലൂയിഡ് ലെവൽ പരിശോധന.
Cover Image: Pixabay.