2025-2026 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വ്യക്തമാക്കി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
"طرق دبي" تستعد لاستقبال العام الدراسي الجديد 2025 – 2026، عبر وضع خطة متكاملة تتضمن حزمة من المشاريع والمبادرات التوعوية المبتكرة الموجهة للطلبة والسائقين وأولياء الأمور. وتأتي هذه الجهود المتواصلة في إطار حرص وسعي الهيئة نحو رفع مستوى الوعي المروري لدى الطلبة كأحد أهم محاور… pic.twitter.com/O2hPhpAuHy
— Dubai Media Office (@DXBMediaOffice) August 20, 2025
ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ ഗതാഗത നവീകരണം നടപ്പിലാക്കുന്നത് ഉൾപ്പടെയുള്ള സമഗ്രമായ ഒരു പദ്ധതി RTA വിഭാവനം ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ റോഡ് സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.
Cover Image: Dubai Media Office.

