ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം ഇന്ന് (2024 ഏപ്രിൽ 28, ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.
2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസ് അൽ ഖോർ റോഡ് മുതൽ ഷാർജ വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും ഈ നിയന്ത്രണം ബാധകമാണ്.
ഈ മേഖലയിൽ റോഡിൽ ഇരുവശത്തേക്കും തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയുണ്ടായിരിക്കുന്നതല്ല. രാവിലെ 06:30 മുതൽ 08:30 വരെ, ഉച്ചയ്ക്ക് 01:00 മുതൽ വൈകീട്ട് 03:00 വരെ, വൈകീട്ട് 05:30 മുതൽ രാത്രി 08:00 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം. ഈ വിലക്ക് നിലനിൽക്കുന്ന സമയങ്ങളിൽ ട്രക്ക് ഡ്രൈവർമാർക്ക് എമിറേറ്റ്സ് റോഡ് ഉൾപ്പടെയുള്ള മറ്റു റോഡുകൾ ഉപയോഗിക്കുകയോ, ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളിൽ വാഹനം നിർത്തിയിടുകയോ ചെയ്യാവുന്നതാണ്.
Cover Image: Dubai RTA.