ദുബായ്: നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

featured GCC News

2022 നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം നിലവിലുള്ള ഏഴ് ബസ് റൂട്ടുകളുടെ സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കാനും RTA തീരുമാനിച്ചിട്ടുണ്ട്.

നവംബർ 18 മുതൽ RTA പ്രഖ്യാപിച്ചിട്ടുള്ള പുതിയ ബസ് റൂട്ടുകൾ:

  • റൂട്ട് 18 – അൽ നഹ്ദ 1 മുതൽ അൽ മുഹൈസ്നാഹ് 4 വരെ. തിരക്കേറിയ സമയങ്ങളിൽ മാത്രമുള്ള ഈ റൂട്ട് ഓരോ 20 മിനിറ്റ് ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്.
  • റൂട്ട് 19 – അൽ ഖുസൈസ് മുതൽ അൽ നഹ്ദ 1 വരെ. തിരക്കേറിയ സമയങ്ങളിൽ മാത്രമുള്ള ഈ റൂട്ട് ഓരോ 20 മിനിറ്റ് ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്.
  • റൂട്ട് F29 – ഇക്വിറ്റി മെട്രോ സ്റ്റേഷൻ മുതൽ അൽ വാസൽ വരെയുള്ള മെട്രോലിങ്ക് ബസ്. ഈ റൂട്ട് ഓരോ 20 മിനിറ്റ് ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്.
  • റൂട്ട് DWC1 – അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് അറൈവൽ മുതൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ വരെ. എക്സ്പോ 2020 സ്റ്റേഷനിലൂടെയാണ് ഈ സർവീസ് കടന്ന് പോകുന്നത്. 2022 ഡിസംബർ 20 വരെ മാത്രമുള്ള ഈ റൂട്ട് ദിനവും ഓരോ 30 മിനിറ്റ് ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്. ബസ് ചാർജ് – എക്സ്പോ 2020 സ്റ്റേഷനിലേക്ക് 5 ദിർഹം, ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്ക് 7.50 ദിർഹം

നവംബർ 18 മുതൽ താഴെ പറയുന്ന ബസ് റൂട്ടുകൾ ദീർഘിപ്പിക്കുന്നതാണ്:

  • റൂട്ട് F10 – ദുബായ് സഫാരി പാർക്ക് വരെ നീട്ടും.
  • റൂട്ട് F20 – അൽ സഫ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ വാസൽ റോഡിലൂടെ കടന്ന് പോകുന്ന രീതിയിൽ പുനക്രമീകരിക്കും.
  • റൂട്ട് F30 – ദുബായ് സ്റ്റുഡിയോ സിറ്റി വരെ നീട്ടും.
  • റൂട്ട് F32 – മുഡോൺ വരെ നീട്ടും.
  • റൂട്ട് F50 – ദുബായ് ഇൻവെസ്റ്റ്മെൻറ്സ് പാർക്കിൽ നിന്ന് ഗൾഫ് ന്യൂസിനരികിലൂടെ കടന്ന് പോകുന്ന രീതിയിൽ പുനക്രമീകരിക്കും.
  • റൂട്ട് F53 – ദുബായ് ഇൻഡസ്ട്രിയൽ സിറ്റി വരെ നീട്ടും.
  • റൂട്ട് F55 – എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വരെ നീട്ടും. 2022 ഡിസംബർ 20 മുതൽ ഈ റൂട്ട് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നതല്ല.