ഈദ് അൽ ഇത്തിഹാദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

featured GCC News

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 നവംബർ 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.

മെട്രോ സമയങ്ങൾ:

ദുബായ് മെട്രോയുടെ റെഡ് ലൈൻ, ഗ്രീൻ ലൈൻ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ചായിരിക്കും.

  • 2025 നവംബർ 29, ശനിയാഴ്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ.
  • 2025 നവംബർ 30, ഞായറാഴ്ച – രാവിലെ 08:00 മുതൽ പിറ്റേന്ന് 1:00 am വരെ.
  • 2025 ഡിസംബർ 1, 2 തീയതികളിൽ – രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ.

ട്രാം സമയക്രമം:

  • 2025 നവംബർ 29, ശനിയാഴ്ച – രാവിലെ 06:00 മുതൽ പിറ്റേന്ന് 1:00 am വരെ.
  • 2025 നവംബർ 30, ഞായറാഴ്ച – രാവിലെ 09:00 മുതൽ പിറ്റേന്ന് 1:00 am വരെ.
  • 2025 ഡിസംബർ 1, 2 തീയതികളിൽ – രാവിലെ 06:00 മുതൽ പിറ്റേന്ന് 1:00 am വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 1, ഡിസംബർ 2 എന്നീ തീയതികളിൽ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ എന്നിവ ഡിസംബർ 3 മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്.

എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവർ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

പൊതു പാർക്കിംഗ്:

2025 ഡിസംബർ 1, തിങ്കളാഴ്ച്ച, ഡിസംബർ 2, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2025 ഡിസംബർ 3 മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.