റാസ് അൽ ഖോർ മേഖലയിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 7-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
نفذت هيئة الطرق والمواصلات في دبي حلولاً مرورية سريعة للمرور القادم من منطقة رأس الخور باتجاه تقاطع شارع الميدان، وقد شملت الأعمال توسعة حركة الالتفاف إلى اليمين للمركبات القادمة من منطقة رأس الخور باتجاه تقاطع شارع الميدان، وذلك عبر زيادة عدد الحارات من مسارين إلى ثلاثة مسارات.… pic.twitter.com/hYqtfWCsji
— RTA (@rta_dubai) August 7, 2025
റാസ് അൽ ഖോർ മേഖലയിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റ് ഇന്റർചേഞ്ചിലെക്ക് വരുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. ഇതോടെ ഈ മേഖലയിലെ ഗതാഗത തിരക്ക് കുറയുന്നതാണ്.
ഈ ട്രാഫിക് നവീകരണത്തിന്റെ ഭാഗമായി മേഖലയിലൂടെ മണിക്കൂറിൽ 2700 വാഹനങ്ങൾക്ക് (നേരത്തെ മണിക്കൂറിൽ 1800 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്. ഇതിന്റെ ഭാഗമായി റാസ് അൽ ഖോർ മേഖലയിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റ് ഇന്റർചേഞ്ചിലെക്ക് വരുന്ന വാഹനങ്ങൾക്കുള്ള വലത്തോട്ടുള്ള തിരിവ് കൂടുതൽ വീതിക്കൂട്ടിയിട്ടുണ്ട്.
ഓഗസ്റ്റ് 10 മുതൽ ഈ നവീകരണം പ്രാബല്യത്തിൽ വരുന്നതാണ്. റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, നാഥ് അൽ ഷേബ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇതോടെ കൂടുതൽ സുഗമമായി അൽ മെയ്ദാൻ സ്ട്രീറ്റ് ഇന്റർചേഞ്ചിലേക്കും സമീപ പ്രദേശങ്ങളിലേക്കും സഞ്ചരിക്കാനാകുന്നതാണ്.
Cover Image: Dubai RTA.

