ദുബായ്: മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

featured GCC News

ദുബായിലെ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ദുബായിലെ വിവിധ ഇടങ്ങളിലെ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്.

2025 ജൂലൈ 28-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്. ദുബായിലെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.