കാൽനട യാത്രികർക്കുള്ള ഏഴ് പുതിയ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂൺ 28-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിലെ വിവിധ ഇടങ്ങളിലായാണ് ഈ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ദുബായ് ഹോസ്പിറ്റലിന് സമീപത്തായി അൽ ഖലീജ് സ്ട്രീറ്റിനെ ഒമർ ബിൻ ഖതബ് സ്ട്രീറ്റ്, അബു ബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനുമായി ബന്ധിപ്പിക്കുന്ന കാൽനട യാത്രികർക്കുള്ള മേൽപ്പാലവും ഉൾപ്പെടുന്നു.
ഇതിന് പുറമെ ദുബായിൽ വിവിധ ഇടങ്ങളിലായി ആകെ 888 മീറ്റർ നീളത്തിലുള്ള ആറ് ഇത്തരം മേൽപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായും RTA കൂട്ടിച്ചേർത്തു.
Cover Image: Dubai RTA.