ദുബായ്: സൗജന്യ വൈ-ഫൈ സേവനം മുഴുവൻ ബസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയതായി RTA

featured GCC News

നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 17-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും (21 ബസ് സ്റ്റേഷനുകൾ, 22 മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ) ഇപ്പോൾ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. ടെലികമ്യൂണിക്കേഷൻസ് സ്ഥാപനമായ ‘e&’-യുമായി (ഇത്തിസലാത്ത്) ചേർന്നാണ് RTA ഈ സേവനം നൽകുന്നത്.

ദുബായിലെ ബസ്, മറൈൻ യാത്രാ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി ഇത്തരം RTA സ്റ്റേഷനുകളിലെത്തുന്ന യാത്രികർക്ക് തങ്ങളുടെ കൈവശമുള്ള സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുന്നതാണ്.