ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള ടെസ്റ്റ് പെർമിറ്റുകൾ മൂന്ന് കമ്പനികൾക്ക് അനുവദിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 സെപ്റ്റംബർ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA grants the first autonomous driving test permits to Baidu’s Apollo Go, WeRide, and https://t.co/sA5zG4sDKr, enabling them to begin on-road vehicle testing across urban Dubai. This initiative marks a key step towards realising Dubai’s Smart Self-Driving Transport Strategy,… pic.twitter.com/KHtncHVmKC
— Dubai Media Office (@DXBMediaOffice) September 26, 2025
ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സി വാഹനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യത്തെ ഓട്ടോണമസ് ഡ്രൈവിംഗ് ടെസ്റ്റ് പെര്‍മിറ്റുകളാണ് RTA അനുവദിച്ചിരിക്കുന്നത്.
ബൈഡു എന്ന കമ്പനിയുടെ ഓട്ടോണോമസ് റൈഡ്-ഹെയ്ലിംഗ് സേവനമായ അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ (Pony.ai) എന്നീ കമ്പനികൾക്കാണ് ഇത്തരം ടെസ്റ്റ് പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ കമ്പനികൾക്ക് ദുബായിലെ നഗര റോഡുകളിൽ ഇത്തരം വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കാനാകുന്നതാണ്.
2030-ഓടെ എമിറേറ്റിലെ 25 ശതമാനം യാത്രകൾ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗപ്പടുത്തുന്ന രീതിയിലേക്ക് മാറ്റുന്നത് ലക്ഷ്യമിടുന്ന ദുബായ് സ്മാർട്ട് സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട് സ്ട്രാറ്റജി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയാണിത്.
Cover Image: Dubai Media Office.

