ദുബായ്: ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി RTA

featured GCC News

എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ തെരുവുകളിലെ ട്രാഫിക് വിലയിരുത്തിക്കൊണ്ട് തത്ക്ഷണമുള്ള അറിയിപ്പുകളും, സന്ദേശങ്ങളും നൽകുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. റോഡുകളിലെ ട്രാഫിക് സ്ഥിതി വിലയിരുത്തിക്കൊണ്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഈ സംവിധാനം സഹായകമാണ്.

വിവിധ സമയങ്ങളിലെ ഗതാഗത നിർവ്വഹണം താരതമ്യം ചെയ്യുന്നതിനും, ഗതാഗത കുരുക്കുകൾ കണ്ടെത്തുന്നതിനും, ഗതാഗതത്തിന്റെ ഒഴുക്കിന്റെ ഗതിയിൽ സംഭവിക്കുന്ന തത്സമയമുള്ള പെട്ടന്നുള്ള തടസങ്ങൾ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.