ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികളുടെ പരീക്ഷണ ഓട്ടം ജുമേയ്‌റ 1 മേഖലയിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഒക്ടോബർ 12-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ റോഡുകളിൽ ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ ഉപയോഗിച്ച് യാത്രാസേവനം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള സാങ്കേതിവിദ്യകളുടെ പരീക്ഷണം ജുമേയ്‌റ 1-ൽ നേരത്തെ ആരംഭിച്ചിരുന്നു.
സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്രൂയിസ് എന്ന പേരിലുള്ള ഒരു സ്ഥാപനവുമായി ചേർന്നാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദുബായിലെ സിഗ്നലുകളിൽ ഇത്തരം വാഹനങ്ങൾ പ്രവർത്തിക്കുന്നത് പരീക്ഷിക്കുന്നതിനും, മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ വിശകലനം ചെയ്യുന്നതിനും, മറ്റു വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ട് RTA-യും, ക്രൂയിസും ചേർന്ന് ജുമേയ്‌റ 1 മേഖലയിൽ ഈ ഏപ്രിൽ മുതൽ അഞ്ച് ‘ഷെവി ബോൾട്ട്’ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നത് ആരംഭിച്ചിരുന്നു.
ഈ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടം എന്ന രീതിയിലാണ് ഇപ്പോൾ ഒരു സേഫ്റ്റി ഡ്രൈവറുടെ നിരീക്ഷണത്തിൽ ഇത്തരം വാഹനങ്ങൾ പരീക്ഷിക്കുന്നത്.
Cover Image: Dubai RTA.