സൈക്കിൾ യാത്രികർക്കായി മെയ്ദാൻ മേഖലയിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 2-നാണ് RTA ഇക്കാര്യം അറിയിച്ചത്.
160 മീറ്റർ നീളവും, 6.6 മീറ്റർ വീതിയുമുള്ള ഈ ടണൽ മെയ്ദാൻ മേഖലയിലെ സൈക്കിൾ യാത്രികർക്ക് സുഗമമായ സഞ്ചാരമുറപ്പാക്കുന്നു. മണിക്കൂറിൽ 800-ഓളം സൈക്കിൾ യാത്രികർക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് ഈ അണ്ടർപാസ് പണിതീർത്തിരിക്കുന്നത്.
സൈക്ലിംഗ് ട്രാക്കുകളിലൂടെ നഗരത്തിലെ പ്രധാന ആകർഷണകേന്ദ്രങ്ങളെയും, പാർപ്പിട മേഖലകളെയും ബന്ധിപ്പിച്ച് കൊണ്ട് ദുബായ് നഗരത്തെ ഒരു സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള RTA നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. തീർത്തും സുരക്ഷിതമായി സൈക്കിൾ സവാരി നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ടണൽ നിർമ്മിച്ചിരിക്കുന്നത്.
Cover Image: Screengrab from RTA video.