636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2024 ജൂലൈ 21-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുഗതാഗത മേഖലയിൽ ഉപയോഗിക്കുന്നതിനായി വിവിധ തരത്തിലുള്ള ബസുകൾ വാങ്ങുന്നതിനാണ് ഈ കരാർ. ഇതിൽ 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടുന്നതായി RTA അറിയിച്ചിട്ടുണ്ട്.
കാർബൺ ബഹിർഗമനം തീരെ കുറഞ്ഞ യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഈ ബസുകൾ. ഈ ബസുകൾ 2024-ലും 2025-ലുമായി RTA-യ്ക്ക് ലഭിക്കുന്നതാണ്.
2030-ഓടെ എമിറേറ്റിലെ പൊതുഗതാഗത മേഖല ഉപയോഗിക്കുന്നവരുടെ എണ്ണം 25 ശതമാനം ഉയർത്തുന്നത് ലക്ഷ്യമിട്ട് RTA നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചെയർമാൻ H.E. മത്തർ അൽ തയർ അറിയിച്ചു.
Cover Image: Dubai RTA.