എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ഒരു പുതിയ ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2025 ജൂലൈ 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority signs a Memorandum of Understanding (MoU) with https://t.co/sA5zG4sDKr, a leading company specialising in autonomous driving technologies, to commence pilot trials of autonomous vehicles in the emirate. The trials are scheduled to begin later… pic.twitter.com/dwfmxyIu4G
— Dubai Media Office (@DXBMediaOffice) July 6, 2025
ഇതിനായി ‘പോണി.എഐ’ (Pony.ai) എന്ന കമ്പനിയുമായാണ് പുതിയതായി RTA കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ‘Pony.ai’.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ‘Pony.ai’ വികസിപ്പിച്ചിട്ടുള്ള ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എമിറേറ്റിൽ ഈ വർഷം തന്നെ നടക്കുന്നതാണ്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ 2026-ൽ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘Pony.ai’ അടുത്തിടെ തങ്ങളുടെ ഏഴാം തലമുറയിൽപ്പെട്ട ഇത്തരം ഡ്രൈവറില്ലാത്ത വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ട, GAC, BAIC എന്നീ വമ്പൻ ഓട്ടോ കമ്പനികളുമായി സഹകരിച്ചാണ് ‘Pony.ai’ ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അതിനൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ, ലിഡാറുകൾ, റഡാറുകൾ, ഹൈ റെസലൂഷൻ കാമറകൾ മുതലായവ ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.

RTA ഡയറക്ടർ ജനറൽ മത്തർ അൽ തയറിന്റെ സാന്നിധ്യത്തിൽ RTA പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി ഇ ഓ ആഹ്മെദ് ഹാഷിം ബഹ്റോസിയൻ, ‘Pony.ai’ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡവലപ്മെന്റ് വൈസ് പ്രസിഡണ്ട് ആൻ ഷി എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
Cover Image: Dubai RTA.

