2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 26-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
താഴെ പറയുന്ന നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകളാണ് ഓഗസ്റ്റ് 30 മുതൽ ആരംഭിക്കുന്നത്:
- നിലവിലുള്ള റൂട്ട് 31-നെ റൂട്ട് F39, F40 എന്നിങ്ങനെ രണ്ട് പുതിയ റൂട്ടുകളായി വിഭജിക്കുന്നതാണ്.
റൂട്ട് F39 എത്തിസലാത് ബസ് സ്റ്റേഷനിൽ നിന്ന് ഔദ് അൽ മുതീന റൌണ്ട്എബൌട്ട് ബസ് സ്റ്റോപ്പ് 1 വരെയും തിരികെയും ഓരോ മുപ്പത് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നതാണ്.
റൂട്ട് F40 എത്തിസലാത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78 വരെയും തിരികെയും ഓരോ മുപ്പത് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നതാണ്. - നിലവിലുള്ള റൂട്ട് F56-നെ റൂട്ട് F58, F59 എന്നിങ്ങനെ രണ്ട് പുതിയ റൂട്ടുകളായി വിഭജിക്കുന്നതാണ്.
റൂട്ട് F58 അൽ ഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇന്റർനെറ്റ് സിറ്റി വരെയും തിരികെയും ഓരോ മുപ്പത് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നതാണ്.
റൂട്ട് F59 ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജ് വരെയും തിരികെയും ഓരോ മുപ്പത് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നതാണ്.
ഇതിന് പുറമെ ഓഗസ്റ്റ് 30 മുതൽ ഒരു ഇന്റർസിറ്റി റൂട്ട് ഉൾപ്പടെ വിവിധ റൂട്ടുകളിലെ സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനും RTA തീരുമാനിച്ചിട്ടുണ്ട്.
Cover Image: Dubai RTA.