ദുബായ്: ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

featured GCC News

2025 ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ നിവാസികൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് RTA ഈ പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നത്.

ഓഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന പുതിയ ബസ് റൂട്ടുകൾ:

  • റൂട്ട് 31 – ദുബായ് ഔട്ട്സോഴ്സ് സിറ്റി – ദുബായ് സിലിക്കൺ ഒയാസിസ്‌. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് 62A, റൂട്ട് 62B – നിലവിലെ റൂട്ട് 62-നെ രണ്ടായി പിരിച്ചാണ് ഈ പുതിയ രണ്ട് റൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. റൂട്ട് 62A അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ, അൽ ഖുസൈസ് മെട്രോ സ്റ്റേഷൻ എന്നിവയ്ക്കിടയിലും, റൂട്ട് 62B അൽ ഖുസൈസ് മെട്രോ സ്റ്റേഷൻ, റാസ്‌ അൽ ഖോർ എന്നിവയ്ക്കിടയിലും സർവീസ് നടത്തുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് F26A – ഓൺപാസ്സീവ് ബസ് സ്റ്റേഷൻ – അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് X91 – അൽ ഗുബൈബ ബസ് സ്റ്റേഷൻ – ജബൽ അലി ബസ് സ്റ്റേഷൻ എന്നിവയ്ക്കിടയിലെ എക്പ്രസ് ബസ് റൂട്ട്. നിലവിലെ റൂട്ട് 91-ന് സമാനമാണ് ഈ റൂട്ട് എങ്കിലും ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.

ഇതോടൊപ്പം റൂട്ട് 7, റൂട്ട് 91, റൂട്ട് F62, റൂട്ട് 77, റൂട്ട് X25, റൂട്ട് 50, റൂട്ട് 21A, റൂട്ട് 21B, റൂട്ട് J01 എന്നീ റൂട്ടുകൾ നവീകരിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്.