2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 നവംബർ 18-നാണ് RTA ഇക്കാര്യം അറിയിച്ചത്.
പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രികരുടെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഈ തീരുമാനം. യാത്രാ സമയം കുറയ്ക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും RTA ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് RTA അറിയിച്ചിരിക്കുന്നത്:
- റൂട്ട് 11A എന്ന സർവീസിന് പകരമായി റൂട്ട് 16A, റൂട്ട് 16B എന്നിവ ഏർപ്പെടുത്തുന്നതാണ്.
- റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ഡിപ്പാർട്ടമെന്റ്, അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന രീതിയിലാണ് റൂട്ട് 16A രൂപപ്പെടുത്തിയിരിക്കുന്നത്.
- ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ഡിപ്പാർട്ടമെന്റ്, അൽ അവീർ ബ്രാഞ്ച് വരെ തിരികെ സർവീസ് നടത്തുന്ന രീതിയിലാണ് റൂട്ട് 16B രൂപപ്പെടുത്തിയിരിക്കുന്നത്.
- റൂട്ട് 20 എന്ന സർവീസിന് പകരമായി റൂട്ട് 20A, റൂട്ട് 20B എന്നിവ ഏർപ്പെടുത്തുന്നതാണ്.
- അൽ നഹ്ദ ബസ് സ്റ്റോപ്പ് മുതൽ വർസാൻ 3 ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 20A സർവീസ്.
- വർസാൻ 3 ബസ് സ്റ്റോപ്പ് മുതൽ അൽ നഹ്ദ ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 20B സർവീസ്.
- റൂട്ട് 367 എന്ന സർവീസിന് പകരമായി റൂട്ട് 36A, റൂട്ട് 36B എന്നിവ ഏർപ്പെടുത്തുന്നതാണ്.
- സിലിക്കൺ ഒയാസിസ് ഹൈ ബേ ബസ് സ്റ്റോപ്പ് മുതൽ എത്തിസലാത് ബസ് സ്റ്റേഷൻ വരെയാണ് റൂട്ട് 36A സർവീസ്.
- എത്തിസലാത് ബസ് സ്റ്റേഷൻ മുതൽ സിലിക്കൺ ഒയാസിസ് ഹൈ ബേ ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 36B സർവീസ്.
- റൂട്ട് 21 ഓൺപാസിവ് മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നതല്ല.
- റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
- റൂട്ട് 53 ഇന്റർനാഷണൽ സിറ്റി ബസ് സ്റ്റേഷനിലേക്ക് നീട്ടുന്നതാണ്.
- റൂട്ട് F17 ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
- റൂട്ട് F19A, റൂട്ട് F19B എന്നിവ ബിസിനസ് ബേ ബസ് സ്റ്റോപ്പ് സൗത്ത് 2-ലൂടെ കടന്ന് പോകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
- റൂട്ട് H04 ഹത്ത സൂഖിനരികിലൂടെ കടന്ന് പോകുന്ന രീതിയിൽ വഴിതിരിച്ച് വിടുന്നതാണ്.
Cover Image: Dubai RTA.