ദുബായ്: വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ ആഴ്ച്ചയിൽ എല്ലാ ദിവസം നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് RTA

featured GCC News

എമിറേറ്റിലെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ സേവനങ്ങൾ ഞായറാഴ്ച ഉൾപ്പടെ ആഴ്ച്ചയിൽ എല്ലാ ദിവസം നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 5-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതിനുള്ള നടപടികൾ 2023 ഏപ്രിൽ 30 മുതൽ ആരംഭിച്ചതായും RTA വ്യക്തമാക്കി. റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ രണ്ട് മാസത്തോളം പരീക്ഷണാടിസ്ഥാനത്തിൽ ഈ തീരുമാനം നടപ്പിലാക്കിയിരുന്നു.

ഇപ്പോൾ നാല് സർവീസ് സെന്ററുകളുടെ പ്രവർത്തനം ഈ രീതിയിലേക്ക് പുനഃക്രമീകരിക്കുമെന്ന് RTA കൂട്ടിച്ചേർത്തു. ENOC തസ്ജീൽ സെന്ററുകളുടെ കീഴിൽ പ്രവർത്തിക്കുന്ന അൽ അവീർ, അൽ തവർ, ഓട്ടോപ്രൊ അൽ മൻഖൂൽ, ഓട്ടോപ്രൊ അൽ സത്‍വ എന്നീ കേന്ദ്രങ്ങളിൽ നിന്നാണ് ആഴ്ച്ചയിൽ ഏഴ് ദിവസവും വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ നൽകുന്നത്.

Cover Image: Dubai RTA.