തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2025 നവംബർ 15-നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ RTA ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.
Thanks for contacting us. Kindly note that the mentioned page doesn’t belong to RTA. Please be aware of the deceptive marketing campaigns that aim to exploit digital service users. RTA strongly advises exercising caution and vigilance when dealing with such campaigns by using RTA…
— RTA (@rta_dubai) November 15, 2025
RTA സേവനങ്ങൾ, പിഴ തുകകൾ എന്നിവയിൽ 50% കിഴിവ് നൽകുമെന്ന രീതിയിൽ ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങൾ തട്ടിപ്പാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓൺലൈനിലൂടെ പണമടക്കുന്നവർക്ക് ഇത്തരം ഫീസുകളിലും മറ്റും അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചാരണം നടന്നിരുന്നത്. ഈ പരസ്യങ്ങളും, പണമിടപാടിനായി അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പേജുകളും RTA-യുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് RTA ആഹ്വാനം ചെയ്തു.

