ദുബായ്: ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി RTA

featured GCC News

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റൂട്ട് 2020 പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്ലോബൽ ഗോൾഡ് വിന്നർ വിഭാഗത്തിലാണ് RTA ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിരതയിലൂന്നിയുള്ള വികസന നയങ്ങൾ, കാർബൺ ബഹിർഗമനം കുറയ്ക്കൽ തുടങ്ങിയ മേഖലകളിലുള്ള ശ്രദ്ധേയമായ നേട്ടങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്.

Source: WAM.

റൂട്ട് 2020 പദ്ധതി നടപ്പിലാക്കുന്ന അവസരത്തിൽ RTA കൈകൊണ്ടിട്ടുളള പരിസ്ഥിതി സംരക്ഷണ നയങ്ങൾ, ഏതാണ്ട് 35319 ടൺ കാർബൺ ബഹിർഗമനം തടയുന്നതിനായി പ്രവർത്തികമാക്കിയ നടപടികൾ എന്നിവയാണ് ഈ അവാർഡ് കൈവരിക്കുന്നതിന് സഹായകമായത്.