അൽ ഹംരിയ പോർട്ട് വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2025 ജൂലൈ 22-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Mohammed bin Rashid reviews development of Mina Al Hamriya, approves major new port expansion. pic.twitter.com/Dxc6roAPV9
— Dubai Media Office (@DXBMediaOffice) July 22, 2025
2025 ജൂലൈ 22-ന് ദുബായ് ഭരണാധികാരി മിന അൽ ഹംരിയ സന്ദർശിക്കുകയും അവിടെ നടന്ന് കൊണ്ടിരിക്കുന്ന നവീകരണ നടപടികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

കൂടുതൽ വലിയ കപ്പലുകൾ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനും, അൽ ഹംരിയ തുറമുഖത്തിന്റെ ചരക്ക് നീക്കം സംബന്ധിച്ച ശേഷി ഉയർത്തുന്നതിനും സാധ്യമാക്കുന്ന ഒരു പുതിയ വികസന പദ്ധതിയ്ക്ക് തുടർന്ന് അദ്ദേഹം അംഗീകാരം നൽകി.

ഈ വികസന പദ്ധതിയുടെ ഭാഗമായി 12 മീറ്റർ ഡ്രാഫ്റ്റുള്ള 700 മീറ്റർ തുറമുഖം പുതിയതായി നിർമ്മിക്കുന്നതാണ്.

അൽ ഹംരിയ പോർട്ടിൽ 2024-ൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പുതിയ പദ്ധതി.
WAM

