എക്സ്പോ സിറ്റി ദുബായ് മാസ്റ്റർ പ്ലാനിന് മുഹമ്മദ് ബിൻ റാഷിദ് അംഗീകാരം നൽകി

GCC News

എക്സ്പോ സിറ്റി ദുബായിയുടെ പുതിയ മാസ്റ്റർ പ്ലാനിന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി. 2024 ഒക്ടോബർ 3-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ ചടങ്ങിൽ പങ്കെടുത്തു.

ദുബായിയുടെ ഭാവി വളർച്ചയിൽ കേന്ദ്രസ്ഥാനത്ത് എക്സ്പോ സിറ്റിയെ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

Source: Dubai Media Office.

ദുബായിയുടെ ഭാവി വികസനത്തിൽ എക്സ്പോ സിറ്റിക്കുള്ള പങ്ക്, ദുബായ് എമിറേറ്റിന്റെ ആഗോള പ്രാധാന്യം എന്നിവ ഈ മാസ്റ്റർ പ്ലാൻ ചൂണ്ടിക്കാട്ടുന്നു.

വിവിധ മേഖലകളിൽ എമിറേറ്റ് ലക്ഷ്യമിടുന്ന ഭാവി പുരോഗതിയിൽ പ്രധാനമായ ഒരു പങ്ക് എക്സ്പോ സിറ്റി ദുബായ് വഹിക്കുന്നതാണ്. 2040 ദുബായ് അർബൻ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പുതിയ മാസ്റ്റർ പ്ലാൻ വലിയ പങ്ക് വഹിക്കുന്നുണ്ട്.