മുഹമ്മദ് ബിൻ റാഷിദ് ദുബായ് എയർഷോ സന്ദർശിച്ചു

featured GCC News

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എയർഷോ സന്ദർശിച്ചു. 2025 നവംബർ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പത്തൊമ്പതാമത് ദുബായ് എയർഷോയുടെ നാലാം ദിനത്തിലാണ് അദ്ദേഹം പ്രദർശന വേദി സന്ദർശിച്ചത്. ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17, തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

Source: Dubai Media Office.

സന്ദർശനത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ദുബായ് എയർഷോ വേദിയിലൂടെ പര്യടനം നടത്തി. വ്യോമയാനം, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ അദ്ദേഹം വിലയിരുത്തി.

Source: Dubai Media Office.

ലോകത്തെ തന്നെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായി ദുബായ് എയർഷോ മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യു എ ഇ വഹിക്കുന്ന പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dubai Media Office.

ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. 2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.