ദുബായ്: ലിമോ സേവനങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി DTC

featured UAE

ലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു. 2050-തോടെ എമിറേറ്റിലെ പൊതുഗതാഗത മേഖല പൂർണ്ണമായും അന്തരീക്ഷ മലിനീകരണത്തിനിടയാക്കാത്ത വാഹനങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കുക എന്ന ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) നയം അടിസ്ഥാനമാക്കിയാണ് DTC ഇത്തരം വാഹനങ്ങളുടെ പരീക്ഷണം നടത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യനിർണ്ണയം കണക്കാക്കുന്നത് സംബന്ധിച്ച പ്രായോഗികതാ പഠനങ്ങളുടെ ഭാഗമായാണ് DTC വിവിധ കമ്പനികളുടെ ഇത്തരം വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പഠനം.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി സ്കൈവെൽ ഇലക്ട്രിക് വാഹനങ്ങൾ ദുബായിൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതാണ്.