ഒമാൻ: പ്രവാസികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളിൽ മെയ് 31-ന് തടസം നേരിടുമെന്ന് തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം 2022 മെയ് 31-ന് ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മെയ് 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

“വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പെർമിറ്റുകൾ നൽകുന്നതിനുള്ള ഇ-സേവനങ്ങളുടെ പ്രവർത്തനം 2022 മെയ് 31, ചൊവ്വാഴ്ച വൈകീട്ട് 3 മണിമുതൽ താത്‌കാലികമായി നിർത്തലാക്കുന്നതാണ്. 2022 ജൂൺ 1, ബുധനാഴ്ച മുതൽ ഈ സംവിധാനം സാധാരണ രീതിയിൽ സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുന്നതാണ്.”, ഒമാൻ തൊഴിൽ മന്ത്രാലയം നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.