എമിറേറ്റിലെ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തെക്കുറിച്ച് അബുദാബി പരിസ്ഥിതി ഏജൻസിയുടെ (EAD) ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രമേയം പുറപ്പെടുവിച്ചു. 2026 ഓഗസ്റ്റ് 15-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Hamdan bin Zayed has issued Resolution No. (2) of 2026 on the protection of species and habitats in Abu Dhabi, establishing an integrated framework to protect and conserve biodiversity, supporting the restoration and rehabilitation of degraded habitats and affected species. pic.twitter.com/Y5WhfIsViX
— مكتب أبوظبي الإعلامي (@ADMediaOffice) August 15, 2026
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇതുമായി ബന്ധപ്പെട്ട് ‘2026/2’ എന്ന പ്രമേയമാണ് പുറത്തിറക്കിയത്.
ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പ്രമേയം ലക്ഷ്യമിടുന്നു. ജൈവവൈവിധ്യ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും തദ്ദേശീയ ജീവിവർഗങ്ങളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനും, ഭാവി തലമുറകൾക്കായി ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്നതിനുമുള്ള EAD-യുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രമേയം.
പ്രകൃതിയെ സംരക്ഷിക്കുന്നതിനും, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അബുദാബി മുന്നോട്ട് വെക്കുന്ന തന്ത്രപരമായ നിർദ്ദേശങ്ങൾക്കനുസൃതമായി, ഏജൻസി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി നിയമനിർമ്മാണങ്ങളും, ചട്ടങ്ങളും ഉൾപ്പെടുന്ന ചട്ടക്കൂടിന്റെ ഭാഗമാണിത്.
Cover Image: Abu Dhabi Media Office.

