യു എ ഇ: പാസഞ്ചർ ട്രെയിൻ സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ

featured UAE

തങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ സ്ഥിരീകരിച്ചു. 2025 ഓഗസ്റ്റ് 2-നാണ് ഇത്തിഹാദ് റെയിൽ ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2-ന് ദുബായിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ ഒരു പ്രത്യേക ട്രെയിൻ സർവീസ് നടത്തിയ വേളയിലാണ് തങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ അടുത്തവർഷം തന്നെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്.

ഓഗസ്റ്റ് 2-ന് നടന്ന ഈ പ്രത്യേക പാസഞ്ചർ ട്രെയിൻ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തിരുന്നു.