പ്രവർത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ പാസഞ്ചർ ട്രെയിനുകളിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് കേവലം 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി. ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ ഏതാനം റൂട്ടുകളിലെ യാത്രകൾക്കെടുക്കുന്ന യാത്രാ സമയം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ താഴെ പറയുന്ന റൂട്ടുകളിലെ യാത്രകൾക്കെടുക്കുന്ന യാത്രാ സമയമാണ് അറിയിച്ചിരിക്കുന്നത്:
- അബുദാബിയിൽ നിന്ന് ദുബായിലേക്ക്: 57 മിനിറ്റ്.
- അബുദാബിയിൽ നിന്ന് അൽ റുവൈസിലേക്ക്: 70 മിനിറ്റ്.
- അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക്: 105 മിനിറ്റ്.
മറ്റു ഇടങ്ങളിലേക്കുള്ള യാത്രകൾക്കെടുക്കുന്ന സമയം സംബന്ധിച്ച് പിന്നീട് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തിഹാദ് റെയിൽ പ്രവർത്തനമാരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.
Cover Image: Etihad Rail.