വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ലെന്ന് ഖത്തർ എയർവെയ്‌സ്

Qatar

തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. 2022 ഫെബ്രുവരി 19-നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഖത്തർ എയർവെയ്‌സ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

നേരത്തെ താത്‌കാലിക അടിസ്ഥാനത്തിലുള്ള ഒരു മുൻകരുതൽ നടപടി എന്ന രീതിയിലാണ് ഫേസ് ഷീൽഡുകൾ വിമാനങ്ങളിൽ ഏർപ്പെടുത്തിയതെന്നും, ഈ നിബന്ധന ഇപ്പോൾ ബാധകമല്ലെന്നും ഈ അറിയിപ്പിലൂടെ ഖത്തർ എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും, ജീവനക്കാർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരുമെന്നും ഖത്തർ എയർവെയ്‌സ് കൂട്ടിച്ചേർത്തു.