കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന ആവശ്യമില്ല

GCC News

കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 19-ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്:

  • 2022 ഫെബ്രുവരി 20 മുതൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 PCR പരിശോധന ആവശ്യമില്ല.
  • എന്നാൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് നെഗറ്റീവ് COVID-19 PCR സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരുന്നതാണ്.

Cover Image: Saudi Press Agency.