പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.
Doha Metro is free of charge for FIFA Arab Cup Qatar 2025™️ ticket holders.
— The Supreme Committee for Delivery and Legacy (@RoadtoQatar_en) November 29, 2025
To benefit, please present your same-day match ticket at any Doha Metro station. pic.twitter.com/pyzAHaYIEK
2025 നവംബർ 29-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സ്റ്റേഷനുകളിൽ സാധുതയുള്ള ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ടിക്കറ്റുകളുമായി (അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ) എത്തുന്നവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കുന്നതാണ്.
പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് ഈ വർഷം ഡിസംബർ 1-ന് ആരംഭിക്കും.
2025 ഡിസംബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് നടക്കുന്നത്. ഇത്തവണത്തെ ഫിഫ അറബ് കപ്പിൽ അറബ് ലോകത്ത് നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുന്നതാണ്.

