ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 ഓഗസ്റ്റ് 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.
ഇരുപത്തേഴാം സീസൺ കൂടുതൽ ആകർഷകമാക്കുന്നതിനായി 27 പുതിയ പവലിയനുകൾ മേളയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്.
2022 മെയ് 7-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ആകെ 7.8 ദശലക്ഷം സന്ദർശകർ വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും ഈ മായികലോകം സന്ദർശിച്ചിരുന്നു.