നബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 9, ഞായറാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. 2022 സെപ്റ്റംബർ 28-ന് വൈകീട്ടാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും ഒക്ടോബർ 9-ന് അവധിയായിരിക്കും. അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ അവധി സംബന്ധിച്ച് സ്വയം തീരുമാനിക്കാവുന്നതാണ്.
അവധിയ്ക്ക് ശേഷം ഓഫീസുകളുടെ പ്രവർത്തനം ഒക്ടോബർ 10, തിങ്കളാഴ്ച പുനരാരംഭിക്കുന്നതാണ്.
യു എ ഇയിലെ സ്വകാര്യ മേഖലയിൽ നബിദിനം പ്രമാണിച്ച് ഒക്ടോബർ 8-ന് അവധി നൽകിയിട്ടുണ്ട്. ഒമാനിൽ ഒക്ടോബർ 9, ഞായറാഴ്ച സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.