യു എ ഇയിലെ ഏതാനം BLS സേവനകേന്ദ്രങ്ങൾ 2023 ജനുവരി 22 മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 2023 ജനുവരി 20-നാണ് ഇന്ത്യൻ കോൺസുലേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക യു എ ഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച പൊങ്കൽ ആഘോഷങ്ങളുടെ വേദിയിലാണ് കോൺസുൽ ജനറൽ ഡോ. അമൻ പുരി ഇക്കാര്യം പ്രഖ്യാപിച്ചത്. https://www.cgidubai.gov.in/news_letter_detail/?id=99 എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭ്യമാണ്.
യു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനമെന്ന് കോൺസുൽ ജനറൽ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ദുബായ്, ഷാർജ എന്നിവിടങ്ങളിലെ മൂന്ന് BLS സേവനകേന്ദ്രങ്ങളാണ് 2023 ജനുവരി 22, ഞായറാഴ്ച മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ പ്രാദേശിക സർക്കാർ അവധിദിനങ്ങളിലൊഴികെ (റമദാൻ മാസത്തിലെ ഞായറാഴ്ചകൾ അവധിയായായിരിക്കും) വർഷത്തിൽ എല്ലാ ദിവസവും പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന മൂന്ന് BLS സേവനകേന്ദ്രങ്ങളാണ് 2023 ജനുവരി 22, ഞായറാഴ്ച മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുന്നത്:
- ദുബായ് – അൽ ഖലീജ് സെന്റർ – Al Khaleej Centre, Unit no 118 -119, Mezzanine floor, Opposite Al Ain Center, Mankhool Road, Bur Dubai (Passport and Visa Section)
- ദുബായ് – പ്രീമിയം ലൗഞ്ച് സെന്റർ – Premium Lounge Centre, 507, Habib Bank AG Zurich Al Jawarah Building, Bank Street, Next to ADCB Bank, Bur Dubai.
- ഷാർജ – HSBC സെന്റർ – Sharjah HSBC centre, Office No.11, Mezzanine Floor, Abdul Aziz Majid Building, King Faisal Street, Same Building of HSBC Bank, Sharjah
“മുൻകൂർ അനുമതികളുടെ അടിസ്ഥാനത്തിൽ, ഞായറാഴ്ചകളിൽ ഈ കേന്ദ്രങ്ങളിൽ രാവിലെ 9 മണിമുതൽ വൈകീട്ട് 3 മണിവരെ ഓൺലൈനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന നടപടികൾ ഉൾപ്പടെ ലഭ്യമാണ്. തത്കാൽ, അടിയന്തിര സാഹചര്യങ്ങൾ, മുതിർന്ന പൗരന്മാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം അപേക്ഷകൾ വാക്-ഇൻ അടിസ്ഥാനത്തിൽ നേരിട്ടെത്തി നൽകാവുന്നതാണ്.”, കോൺസുൽ ജനറൽ ഡോ. അമൻ പുരി വ്യക്തമാക്കി.
https://blsindiavisa-uae.com/appointmentbls/appointment.php എന്ന വിലാസത്തിൽ നിന്ന് ഇത്തരം സേവനങ്ങൾക്കുള്ള മുൻകൂർ ബുക്കിംഗ് ലഭ്യമാണ്.
“ഈ തീരുമാനത്തോടെ പല പ്രവാസി ഇന്ത്യക്കാർക്കും തങ്ങളുടെ തൊഴിലുകളിൽ പ്രത്യേകമായി അവധിയെടുക്കാതെ തന്നെ ഇത്തരം കോൺസുലാർ സേവനങ്ങൾ ലഭ്യമാവുന്നതാണ്.”, ഈ തീരുമാനത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു.
കോൺസുലാർ സേവനങ്ങൾ സംബന്ധിച്ച വിവിധ സംശയങ്ങൾ, പരാതികൾ എന്നിവയ്ക്കായി 80046342 എന്ന ടോൾ ഫ്രീ നമ്പർ (24/7 പ്രവർത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര) അല്ലെങ്കിൽ passport.dubai@mea.gov.in, visa.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.
Cover Image: Consulate General of India, Dubai.