ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഇന്ത്യൻ എംബസി

featured Oman

2021 ഒക്ടോബർ മാസത്തിൽ ഒമാനിൽ കനത്ത നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2022 ഫെബ്രുവരി 11-ന് എംബസിയിൽ നടന്ന ഓപ്പൺ ഹൗസിലാണ് ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗ് ഇക്കാര്യം അറിയിച്ചത്.

ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്ത ഇന്ത്യക്കാർക്ക് ഇവയ്ക്ക് പകരമായി പുതിയ പാസ്‌പോർട്ടുകൾ, പ്രത്യേക ഫീസുകൾ കൂടാതെ, തികച്ചും സൗജന്യമായി അനുവദിക്കുമെന്നാണ് അംബാസഡർ അറിയിച്ചത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.