ഒമാൻ: പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ സെപ്റ്റംബർ 2 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

featured GCC News

എംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 28-നാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് താത്‌കാലികമായി നിർത്തലാക്കിയത്. ഈ തീരുമാനം 2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 2, തിങ്കളാഴ്ച വരെ ബാധകമാണ്.

ഈ സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ പുതിയ പതിപ്പുകൾ സ്ഥാപിക്കുന്നതിനായാണ് ഇവ താത്‌കാലികമായി നിർത്തിവെക്കുന്നത്. ഈ കാലയളവിൽ കോൺസുലാർ, വിസ സേവനങ്ങൾ തടസപ്പെടുന്നതല്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്.