ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസ് നടത്തുമെന്ന് ഇൻഡിഗോ

featured GCC News

ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ദോഹ, ദുബായ്, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ഇൻഡിഗോ പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഡിഗോ പുതിയതായി ആരംഭിക്കുന്ന സർവീസുകൾ:

  • ഹൈദരാബാദ് – റിയാദ്: 2022 ഒക്ടോബർ 30 മുതൽ.
  • ഹൈദരാബാദ് – ദോഹ: 2022 ഒക്ടോബർ 30 മുതൽ, പ്രതിദിന സർവീസ്.
  • മംഗളൂരു – ദുബായ്: 2022 ഒക്ടോബർ 31 മുതൽ, പ്രതിദിന സർവീസ്.