മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു. ജനുവരി 23, ശനിയാഴ്ച്ച വൈകീട്ടാണ് ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
നിലവിലെ സാഹചര്യത്തിൽ യാത്രികർക്ക് അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിന് നേരത്തെ ചെക്ക്-ഇൻ സേവനങ്ങൾ നൽകാനുള്ള ഈ തീരുമാനം സഹായകമാകുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.
“മസ്കറ്റ് വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് ഇപ്പോൾ യാത്രാ സമയത്തിന് നാല് മണിക്കൂർ മുൻപ് ചെക്ക്-ഇൻ പൂർത്തിയാക്കാവുന്നതാണ്. യാത്രികർ വിമാന സമയത്തിന് ചുരുങ്ങിയത് 90 മിനിറ്റ് മുൻപെങ്കിലും നിർബന്ധമായും ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ബാഗേജുകൾ ഉണ്ടെങ്കിലും, ഇല്ലെങ്കിലും യാത്രികർ 90 മിനിറ്റ് മുൻപ് ചെക്ക്-ഇൻ പൂർത്തിയാക്കണം.”, ഒമാൻ എയർ ട്വിറ്ററിലൂടെ അറിയിച്ചു.
Cover Photo: Oman Air.