ഏഷ്യൻ കപ്പ്: ഇറാഖ് – വിയറ്റ്നാം (3 – 2)

featured Qatar

ജാസിം ബിൻ ഹമദ് ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.

റെബിൻ സുലാഖ (47′), അയ്മൻ ഹുസ്സൈൻ (73′, 90+12′ (P)) എന്നിവർ ഇറാഖിന് വേണ്ടി ഗോളുകൾ നേടി. ബൂയി ഹൊഅങ് വിറ്റ് ആംഹ് (42′), ൻഗുയെൻ ഖുആങ് ഹായ് (90+1′) എന്നിവർ വിയറ്റ്നാമിന് വേണ്ടി സ്‌കോർ ചെയ്തു.

ഇതോടെ എല്ലാ മത്സരങ്ങളും വിജയിച്ച ഇറാഖ് ഗ്രൂപ്പ് ഡിയിൽ ഒമ്പത് പോയിന്റുമായി ഒന്നാമതെത്തി. വിയറ്റ്നാം ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.