വിസ, റെസിഡൻസ് പെർമിറ്റ് മുതലായ രേഖകളുടെ കൃത്രിമമായ പതിപ്പുകൾ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
2023 ഓഗസ്റ്റ് 16-നാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, നിയമം മറികടക്കുന്നതിനായി, വിസ, റെസിഡൻസ് പെർമിറ്റ്, ഇത്തരം വിസകളുമായി ബന്ധപ്പെട്ട മറ്റു ഔദ്യോഗിക രേഖകൾ എന്നിവ വ്യാജമായി നിർമ്മിക്കുന്നവർക്ക് പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം രേഖകൾ, അവ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്ന വ്യക്തികൾക്കും സമാനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.