ഷാർജ: ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനം

featured GCC News

2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഖോർഫക്കാനിലെ താഴെ പറയുന്ന ഇടങ്ങളിലാണ് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നത്:

  • ഷെയ്ഖ് ഖാലിദ് സ്ട്രീറ്റ് – വെള്ളിയാഴ്ച്ചകളിൽ ഒഴികെ എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെ.
  • കോർണിഷ് സ്ട്രീറ്റ് – എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെ.
  • ഷീസ് പാർക്ക് – എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെ.
  • അൽ റാഫിസാഹ് ഡാം – എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെ.

താഴെ പറയുന്ന രീതിയിലാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്:

  • ഒരു മണിക്കൂർ പാർക്ക് ചെയ്യുന്നതിന് – 2 ദിർഹം.
  • രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് – 5 ദിർഹം.
  • മൂന്ന് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് – 8 ദിർഹം.
  • അഞ്ച് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് – 12 ദിർഹം.