ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പുറത്തിറക്കിയതായി പ്രാദേശിക മാധയമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിലാണ് ഇത്തരം വിസകൾ മാറുന്നതിന് അനുമതി നൽകിയിരിക്കുന്നത്. താഴെ പറയുന്ന വ്യവസ്ഥകൾ പ്രകാരമാണ് ഇത്തരം അനുമതികൾ നൽകുന്നത്:
- ഗാർഹിക തൊഴിലാളികൾക്ക് ഇത്തരത്തിൽ വിസ മാറുന്നതിന് നിലവിലെ തൊഴിലുടമയിൽ നിന്നുള്ള അനുമതി നിർബന്ധമാണ്.
- തങ്ങളുടെ സ്‌പോൺസറുടെ കീഴിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഗാർഹിക ജീവനക്കാരനായി തൊഴിലെടുത്തിട്ടുളളവർക്ക് മാത്രമാണ് ഇത്തരം അനുമതി നൽകുന്നത്.
- ഇത്തരം വിസ മാറ്റത്തിന് ഫീസ് ഇനത്തിൽ 50 ദിനാർ ഈടാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കരാർ പുതുക്കുന്നതിന് 10 ദിനാർ വാർഷികാടിസ്ഥാനത്തിൽ ഈടാക്കുന്നതാണ്.