ഫാമിലി വിസിറ്റ് വിസ മാനദണ്ഡങ്ങളിൽ കുവൈറ്റ് മാറ്റം വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന വേതന പരിധി സംബന്ധിച്ച നിബന്ധനകൾ ഇതിന്റെ ഭാഗമായി കുവൈറ്റ് ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റ് ജനറൽ റെസിഡൻസി വകുപ്പിലെ ഇലക്ട്രോണിക് സർവീസസ് അഡ്മിനിസ്ട്രേഷൻ കേണൽ അബ്ദുൽഅസീസ് അൽ കന്ദരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ഒരു നിശ്ചിത വേതനപരിധിയ്ക്ക് മുകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് ഫാമിലി വിസിറ്റ് വിസകൾ അനുവദിച്ചിരുന്നത്. ഈ പുതിയ തീരുമാനപ്രകാരം കുവൈറ്റിൽ സാധുതയുള്ള റെസിഡൻസിയുള്ള പ്രവാസികൾക്ക് വേതനപരിധി കണക്കാക്കാതെ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ഇത്തരം വിസകളിൽ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ കുവൈറ്റ് ദേശീയ എയർലൈനുകളുടെ സേവനം ഉപയോഗിക്കണം എന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

