കുവൈറ്റ്: താത്‌കാലിക സർക്കാർ കരാറുകളിലേക്കുള്ള വർക്ക് വിസകൾ പുനരാരംഭിച്ചു

featured GCC News

ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്‌കാലിക സർക്കാർ കരാറുകളിലേക്ക് വർക്ക് വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു. 2024 ഒക്ടോബർ 20-ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. താത്‌കാലിക സർക്കാർ കരാറുകളിലേക്കായി തൊഴിൽ നൈപുണ്യമുള്ള തൊഴിലാളികളെ കുവൈറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനായാണിത്.

കുവൈറ്റിലെ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും, ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള ചെറുകിട പദ്ധതികൾ സമയബന്ധിതമായി തീർക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ തീരുമാനത്തിന്റെ ഭാഗമായുള്ള വിസാ അപേക്ഷകൾ ഒക്ടോബർ 21 മുതൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്വീകരിക്കുന്നതാണ്.