രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് ഏതാനം നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകിയിരുന്ന സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു. നവംബർ 24-നാണ് PAM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം 2021 നവംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും PAM വ്യക്തമാക്കി. COVID-19 വ്യാപന സാധ്യത കണക്കിലെടുത്താണ് ഈ സംവിധാനം നിർത്തലാക്കിയതെന്നാണ് സൂചന.
പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി 2021 സെപ്റ്റംബറിൽ PAM നൽകിയിരുന്നു. എന്നാൽ ഈ പുതിയ തീരുമാനത്തോടെ, നവംബർ 24 മുതൽ കുവൈറ്റിലേക്ക് കൊമേർഷ്യൽ വിസിറ്റ് വിസകളിൽ പ്രവേശിക്കുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതല്ല.
Cover Image: Kuwait News Agency.