കുവൈറ്റ്: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും

GCC News

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് മാസം വരെ തടവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡിൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.

ഈ നിയമം 2025 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനങ്ങൾ കോടതി നടപടികൾക്കായി ശുപാർശ ചെയ്യുന്നതും ഇത്തരം നിയമലംഘനങ്ങൾക്ക് 150 മുതൽ 300 ദിനാർ വരെ പിഴ, മൂന്ന് മാസത്തെ തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരാവുന്നതുമാണ്.