അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൂവർ അബുദാബി മൂന്ന് പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

featured GCC News

ലൂവർ അബുദാബി മ്യൂസിയത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ മൂന്ന് പ്രബലമായ പ്രത്യേക എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022-2023 സാംസ്കാരിക സീസണിലെ ആകർഷണങ്ങൾ വെളിപ്പെടുത്തിക്കൊണ്ടാണ് മ്യൂസിയം ഇക്കാര്യം അറിയിച്ചത്.

കല, സംസ്‍കാരം എന്നീ മേഖലകളിൽ ആഗോളതലത്തിൽ തന്നെ അബുദാബി കരസ്ഥമാക്കിയിട്ടുള്ള പ്രത്യേക സ്ഥാനം എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനങ്ങൾ. ഇതിന്റ ഭാഗമായി താഴെ പറയുന്ന പ്രദർശനങ്ങളാണ് ലൂവർ അബുദാബി പ്രഖ്യാപിച്ചിരിക്കുന്നത്:

  • 2022 ഒക്ടോബർ 12 മുതൽ – ‘ഇമ്പ്രെഷനിസം: പാത്ത്‌വെയ്സ് ടു മോഡെർനിറ്റി’ (Impressionism: Pathways to Modernity) – France Muséums, Musée d’Orsay എന്നിവരുമായി സംയുക്തമായി സംഘടിപ്പിക്കുന്ന അനുഭാവ്യചിത്രീകരണത്തെക്കുറിച്ചുള്ള ഈ പ്രദർശനം 2023 ഫെബ്രുവരി 5 വരെ നീണ്ട് നിൽക്കും.
  • 2022 നവംബർ – Louvre Abu Dhabi Art Here 2022 – റിച്ചാർഡ് മില്ലേ ആർട്ട് പ്രൈസിന് ശുപാർശ ചെയ്യപ്പെട്ട കലാകാരന്മാരുടെ രചനകളുടെ ഈ പ്രദർശനം 2023 ഫെബ്രുവരി വരെ നീണ്ട് നിൽക്കും.
  • 2023 ജനുവരി 25 – ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ (Bollywood Superstars) – ‘Musée du quai Branly – Jacques Chirac’, ‘France Muséums’ എന്നിവരുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പ്രദർശനം 2023 ജൂൺ 4 വരെ നീണ്ട് നിൽക്കും.