ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. അമിത് നാരംഗ് നിയമിതനായി

GCC News

ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായ H.E. മുനു മഹാവർ മാലിദ്വീപിലെ ഹൈകമ്മീഷണറായി ചുമതലയേൽക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 15-ന് വൈകീട്ടാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2001 ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമായിരുന്ന ശ്രീ. അമിത് നാരംഗ് നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്.

അടുത്ത് തന്നെ അദ്ദേഹം ഒമാൻ അംബാസഡറായി ചുമതലയേൽക്കുന്നതാണ്.